നാല് പേർക്ക് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര; 11 പേർക്ക് ശൗര്യചക്ര
Mail This Article
×
ന്യൂഡൽഹി∙ ഛത്തീസ്ഗഡിലെ ബിജാപുരിൽ 2021 ഏപ്രിലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച 4 സിആർപിഎഫ് ജവാൻമാർക്ക് കീർത്തിചക്ര പുരസ്കാരം. ഇൻസ്പെക്ടർ ദിലീപ് കുമാർ ദാസ്, ഹെഡ് കോൺസ്റ്റബിൾ രാജ്കുമാർ യാദവ്, കോൺസ്റ്റബിൾമാരായ ബബ്‌ലു രാഭ, ശംഭു റോയ് എന്നിവർക്കാണ് മരണാനന്തര ബഹുമതിയായി പുരസ്കാരം പ്രഖ്യാപിച്ചത്.
കരസേനാംഗങ്ങളായ 9 പേരടക്കം 11 പേർക്കു ശൗര്യചക്ര പ്രഖ്യാപിച്ചു. ഇതിൽ 4 പേർക്കുള്ളത് മരണാനന്തര പുരസ്കാരമാണ്. പാരഷൂട്ട് റെജിമെന്റിലെ മേജർ എ.രഞ്ജിത് കുമാറിനു ധീരതയ്ക്കുള്ള സേനാ മെഡലും സ്ക്വാഡ്രൻ ലീഡർ ജി.എൽ. വിനീതിനു ധീരതയ്ക്കുള്ള വായുസേനാ മെഡലും ലഭിച്ചു. കശ്മീരിൽ ഭീകരർക്കെതിരായ പോരാട്ട മികവിന് ലഫ്.കേണൽ ജിമ്മി തോമസ് പ്രത്യേക പരാമർശത്തിന് അർഹനായി.
English Summary: Gallantry awards to Armed Forces
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.