ADVERTISEMENT

മുംബൈ∙ ബിജെപിയിൽ ചേരാൻ ക്ഷണിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ. ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മുംബൈയിൽ പാർട്ടി യോഗത്തിൽ സംസാരിക്കവെ രാജ് താക്കറെ വെളിപ്പെടുത്തി. ആരാണ് ഇങ്ങനൊരു ഓഫർ വച്ചതെന്നോ എപ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല.

‘‘ഏക്നാഥ് ഷിൻഡെയും അജിത് പവാറും ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ഭാഗമാണ്. അജിത് പവാറിന്റെ കാര്യത്തിൽ ബിജെപി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ബിജെപിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല’’ – രാജ് വ്യക്തമാക്കി.

‘‘ശരദ് പവാറിന്റെ അനുഗ്രഹത്തോടെയാണ് അജിത് മറുകണ്ടം ചാടിയത്. എൻസിപിയുടെ ബാക്കിയുള്ള ഭാഗം കൂടി അധികം വൈകാതെ അജിത്തിനൊപ്പം പോകും. 2014 മുതൽ ശരദ് പവാർ നരേന്ദ്ര മോദി അനുകൂല നയമാണ് സ്വീകരിച്ചിരുന്നത്’’ – രാജ് കൂട്ടിച്ചേർത്തു.

അതേസമയം, രാജിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് ശിവസേന (ഷിൻഡെ) വിഭാഗം നേതാവ് സഞ്ജയ് ഷിർസത്ത് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. എംഎൻഎസിന് ഈ നീക്കം ഗുണപ്രദമാകുമെന്ന് ഇവർ പറഞ്ഞു.

English Summary: 'I got offer to join BJP', confirms MNS chief Raj Thackeray

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com