ADVERTISEMENT

ദിസ്പുർ ∙ ഈ വർഷം അവസാനത്തോടെ അസമിൽ അഫ്സ്പ (ആംഡ് ഫോഴ്സ് സ്പെഷൽ പവർ ആക്ട്) പൂർണമായി പിൻവലിക്കുമെന്ന് മുഖ്യന്ത്രി ഹിമന്ത ബിശ്വ ശർമ. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘‘ഈ വർഷം തന്നെ അഫ്സ്പ പൂർണമായും പിൻവലിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുൻ സർക്കാർ അഫ്സ്പ ദീർഘിപ്പിക്കണമെന്ന് 62 തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പുതിയ സർക്കാർ വന്നതോടെ സാഹചര്യങ്ങളിൽ മാറ്റമുണ്ടായി. ഞാൻ മുഖ്യമന്ത്രിയായ ശേഷം നാല് സമാധാന കരാറുകളിൽ ഒപ്പുവച്ചു. 8,000 പ്രക്ഷോഭകാരികൾ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായി.

അഴിമതിയോട് യാതൊരു വിട്ടുവീഴ്ചയുമില്ല. 127 സർക്കാർ ജീവനക്കാരെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇവരെ ജോലിയിൽനിന്നു പുറത്താക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു. ബഹുഭാര്യത്വം നിർത്തലാക്കാൻ ശക്തമായ നിയമം കൊണ്ടുവരും’’– ശർമ പറഞ്ഞു.

English Summary: Assam government aims to ‘completely withdraw’ AFSPA from state by 2023 end

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com