നൂഹ് കലാപം: ഗോസംരക്ഷകൻ ബിട്ടു ബജ്‌റങി അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി ∙ ഹരിയാനയിലെ നൂഹിലെ കലാപവുമായി ബന്ധപ്പെട്ട് ഗോസംരക്ഷകൻ ബിട്ടു ബജ്‌റങി അറസ്റ്റിൽ. കലാപത്തിന് പ്രേരിപ്പിക്കുന്നതും വർഗീയ വിദ്വേഷം വളർത്തുന്നതും പ്രകോപനപരവുമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.
ഫരീദാബാദിലെ വീട്ടിൽവച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ ഓഗസ്റ്റ് ഒന്നിന് ബിട്ടുവിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തിരുന്നു. നൂഹ് സംഘർഷത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്.
നൂഹിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കുനേരെ ഒരുകൂട്ടമാളുകൾ ആക്രമണം നടത്തുകയായിരുന്നു. ഗോസംരക്ഷകനെന്ന് അറിയപ്പെടുന്ന മോനു മനേസർ പങ്കെടുക്കുമെന്ന വിവരം പുറത്തുവന്നതിനെ തുടർന്നായിരുന്നു സംഘർഷം. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും അക്രമകാരികൾ തീയിട്ടു. 305 പേരെ ഇതുവരെ അറസ്റ്റ് ചെയ്‌തതായാണ് റിപ്പോർട്ട്.
English Summary: Haryana Nuh Violence, Bittu Bajrangi arrested