ഗെയിം ഓഫ് ത്രോൺസ് താരം ഡാരൻ കെന്റ് അന്തരിച്ചു
Mail This Article
ലണ്ടൻ∙ ഗെയിം ഓഫ് ത്രോൺസ് വെബ്സീരിസിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ ഡാരൻ കെന്റ് (36) അന്തരിച്ചു. ഓഗസ്റ്റ് 11നായിരുന്നു അന്ത്യം. ഡാരൻ കെന്റിന്റെ തന്നെ ടാലന്റ് ഏജൻസിയായ കേരി ഡോഡ് അസോസിയേറ്റ്സാണ് മരണവാർത്ത പുറത്തുവിട്ടത്.
‘‘ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തും ഉപഭോക്താവുമായ ഡാരൻ കെന്റ് വെള്ളിയാഴ്ച വിടപറഞ്ഞ കാര്യം ദുഃഖത്തോടെ നിങ്ങളെ അറിയിക്കുകയാണ്. മരണസമയത്ത് അദ്ദേഹത്തിനൊപ്പം മാതാപിതാക്കളും സുഹൃത്തുക്കളുമുണ്ടായിരുന്നു. പ്രയാസമേറിയ ഈ സമയത്ത് ഞങ്ങളുടെ സ്നേഹം അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമുണ്ട്’’. ഏജൻസി ട്വിറ്ററിൽ കുറിച്ചു.
ഇംഗ്ലണ്ടിലെ എസ്സെക്സ് കൗണ്ടിയിലാണ് ഡാരൻ കെന്റ് ജനിച്ചതും വളർന്നതും. 2008ൽ പുറത്തിറങ്ങിയ മിറർ ആയിരുന്നു ഡാരൻ കെന്റിന് വലിയ ശ്രദ്ധനേടിക്കൊടുത്ത ചിത്രം. പിന്നാലെ എമ്മി പുരസ്കാരത്തിന് അർഹമായ ഗെയിം ഓഫ് ത്രോൺസിൽ വേഷമിട്ടു. 2023ൽ പുറത്തിറങ്ങിയ ഡങ്കൻസ് ആൻഡ് ഡ്രാഗൺസ്: ഓണർ എമങ് തീവ്സ് എന്ന ചിത്രത്തിലാണ് ഡാരൻ കെന്റിനെ അവസാനമായി കണ്ടത്.
English Summary: Game Of Thrones actor Darren Kent died