ADVERTISEMENT

തിരുവനന്തപുരം∙ കൈതോലപ്പായ വിവാദത്തിൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന് പൊലീസ്. ആരോപണം അന്വേഷിച്ച കന്റോൺമെന്റ് അസി.കമ്മിഷണർ ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകും. ജി.ശക്തധരന്റെ ആരോപണങ്ങൾക്ക് തെളിവില്ല. പുകമറ സൃഷ്ടിക്കുന്ന ആരോപണമാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരൻ കോൺഗ്രസ് നേതാവ് ബെന്നി ബെഹനാനും തെളിവുകളൊന്നും കൈമാറിയിട്ടില്ല. സിപിഎമ്മിനെതിരെയാണ് ആരോപണമെന്ന് ഉന്നയിച്ചാണ് ബെന്നി ബെഹനാൻ പരാതി നൽകിയത്.

ഈ ആരോപണം അന്വേഷിക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം ജി.ശക്തിധരന്റെ മൊഴിയെടുത്തിരുന്നു. എന്നാൽ ശക്തിധരൻ കൂടുതലൊന്നും വെളിപ്പെടുത്തിയില്ല. കൂടാതെ ഒരു പാർട്ടിയെക്കുറിച്ചോ, നേതാവിനെക്കുറിച്ചോ പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരനെയും തള്ളുന്ന നിലപാടാണ് ശക്തിധരൻ സ്വീകരിച്ചത്. 

സിപിഎമ്മിന്റെ ഒരു ഉന്നതനായ നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫിസിൽ വച്ച് രണ്ടരക്കോടിയേളം രൂപ കൈതോലപ്പായയിൽ കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോയെന്നായിരുന്നു ജി.ശക്തിധരൻ സാമൂഹിക മാധ്യമ പോസ്റ്റിലൂടെ ആരോപിച്ചത്. 

English Summary: Kaitholapaya controversy: Police submits report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com