ADVERTISEMENT

ഭോപ്പാൽ∙ മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബജ്റങ്ദൾ നിരോധിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും രാജ്യസഭ എംപിയുമായ ദിഗ്‍വിജയ് സിങ്. ബജ്റങ്ദൾ നിരോധിക്കില്ലെന്നായിരുന്നു ദിഗ്‍വിജയ് സിങിന്റെ പ്രതികരണം. ബജ്റങ്ദളിൽ നല്ല ആളുകളും ഉണ്ടാകാം. എന്നാൽ അക്രമങ്ങളിൽ ഉൾപ്പെടുന്ന ആരെയും വെറുതെ വിടില്ലെന്നും ദിഗ്‍വിജയ് സിങ് ഉറപ്പുനൽകി. ബുധനാഴ്ച ഭോപ്പാലിൽ പിസിസി ഓഫിസിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദിഗ്‍വിജയ് സിങ്.

‘ഞാനൊരു ഹിന്ദുവാണ്, ഹിന്ദുവായി തന്നെ തുടരും. ഹിന്ദു മതം പിന്തുടരുന്ന വ്യക്തിയാണ് ഞാൻ. സനാതന ധർമ്മമാണ് ഞാൻ പിന്തുടരുന്നത്. എന്നാൽ എല്ലാ ബിജെപി നേതാക്കളെക്കാളും മികച്ച ഹിന്ദുവാണ് ഞാൻ. ഹിന്ദു, മുസ്‍ലിം, സിഖ്, ക്രിസ്ത്യൻ തുടങ്ങി എല്ലാവർക്കും വേണ്ടി ഉള്ളതാണ് രാജ്യം. രാജ്യത്തെ വിഭജിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാനും നിർത്തണം. രാജ്യത്ത് സമാധാനം കൊണ്ടുവരണം.സമാധാനത്തിലൂടെ മാത്രമേ വളർച്ചയുണ്ടാവു’– ദിഗ്‍വിജയ് സിങ് പറഞ്ഞു. കഴിഞ്ഞ 20 വർഷമായി നടക്കുന്നതു ബിജെപിയുടെ ദുർഭരണമാണ്. എല്ലായിടത്തും അഴിമതിയാണ്. ജോലിയിലും കരാറുകളിലും മതപരമായ കാര്യങ്ങളിൽ വരെയും അഴിമതി നടക്കുന്നതായി ദിഗ്‍വിജയ് സിങ് വിവരിച്ചു. 

English Summary: Digvijaya Singh says congress will not ban Bajrang Dal in Madhya Pradesh if they got power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com