ADVERTISEMENT

തിരുവനന്തപുരം∙ ബവ്റിജസ് കോർപറേഷനിലെ ജീവനക്കാർക്ക് 90,000 രൂപ വരെ ഓണക്കാലത്ത് ബോണസായി ലഭിക്കും. ഇതു സംബന്ധിച്ച് നികുതി വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. കൺസ്യൂമർ ഫെഡിന്റെ മദ്യഷോപ്പുകളിലെ ജീവനക്കാർക്ക് 85,000 രൂപ വരെ ലഭിക്കും.

ബവ്റിജസ് കോർപറേഷനിൽ ലേബലിങ് തൊഴിലാളികൾ വരെയുള്ളവർക്ക് ബോണസ് ലഭിക്കും. പെർഫോമെൻസ് അലവൻസെന്നാണ് ഉത്തരവിൽ പറയാറുള്ളത്. ഓണം അഡ്വാൻസ് 35,000 രൂപയാണ്. 7 തവണകളായി തിരിച്ചു പിടിക്കും. 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുന്നവർക്ക് 5000 രൂപ ലഭിക്കും. ശുചീകരണ തൊഴിലാളികൾക്ക് 3500 രൂപയും ബവ്കോ ആസ്ഥാനത്തും വെയർഹൗസുകളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് 11,000 രൂപയും ഓണത്തിനു ഫെസ്റ്റിവൽ അലവൻസായി ലഭിക്കും.

English Summary: Beverages Corporation employees to get Rs 90,000 as Bonus for Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com