ADVERTISEMENT

ജൊഹാനസ്‌ബർഗ്∙ ബ്രിക്സ് ഉച്ചകോടിയിലേക്ക് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ വരവിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ തടഞ്ഞ് ദക്ഷിണാഫ്രിക്കൻ സുരക്ഷാസേന. ഇതോടെ ഉച്ചകോടിയുടെ വേദിയിലേക്ക് ഒറ്റയ്‌ക്ക് നടന്നു നീങ്ങുന്ന ഷി ചിൻപിങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി, 

ഷി ചിൻപിങ്ങ് ഹാളിലേക്ക് നടന്നു നീങ്ങുന്നതിനിടെയായിരുന്നു സംഭവം. ഹാളിലേക്ക് ഷി നീങ്ങുന്നതിനിടെ പിന്നാലെ ഒരു ചൈനീസ് ഉദ്യോഗസ്ഥൻ ഓടിയെത്തി. എന്നാൽ ഇയാളെ ദക്ഷിണാഫ്രിക്കൻ സുരക്ഷാ ഉദ്യോഗസ്ഥൻ തടയുകയും ഷി ചിൻപിങ്ങ് ഒറ്റയ്‌ക്ക് ഹാളിലേക്ക് നടക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഇതിനിടെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഷി, നടത്തത്തിനിടയിൽ തിരിഞ്ഞുനോക്കുന്നതിനിടെ വാതിൽ അടയുന്നതും ദൃശ്യത്തിലുണ്ട്. ഷി ചിൻപിങ്ങിന്റെ പരിഭാഷകനാണ് തടയപ്പെട്ട ഉദ്യോഗസ്ഥനെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. 

ഇതിനിടെ  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ഹ്രസ്വ കൂടിക്കാഴ്ച നടത്തി. അതിർത്തി സംഘർഷം തുടരുന്ന സാഹചര്യത്തിൽ മോദിയും ഷിയും തമ്മിലുള്ള കൂടിക്കാഴ്ച ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടുള്ളു. ബ്രിക്‌സ് സഖ്യത്തിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ ശ്രമം ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ തുടർന്നു നടപ്പായില്ല. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങിയ ബ്രിക്‌സ് കൂട്ടായ്‌മയിൽ ആറു പുതിയ അംഗങ്ങൾ ചേർന്നു. അർജന്റീന, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഇത്യോപ്യ, ഈജിപ്ത് എന്നിവരാണ് പുതിയ രാജ്യങ്ങൾ.

English Summary: Chinese President Xi Jinping was left puzzled after his aide was stopped by security personnel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com