ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ  സ്റ്റേ ആവശ്യം തള്ളി സുപ്രീംകോടതി. പ്രധാനമന്ത്രിയുടെ ബിരുദം വ്യാജമാണെന്നുള്ള അരവിന്ദ് കേജ്‌രിവാളിന്റെ പരാമർശത്തിലായിരുന്നു കേസ്. ഈ കേസ് ഗുജറാത്ത് ഹൈക്കോടതി 29ന് പരിഗണിക്കുന്നതിനാലാണ് സ്റ്റേ ആവശ്യം തള്ളിയത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് പരിഹാസവും അപകീർത്തിപരവുമായ പ്രസ്‌താവനകൾ നടത്തിയതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ആംആദ്മി പാർട്ടി രാജ്യസഭാംഗം സഞ്‌ജയ് സിങ് എന്നിവർക്കെതിരെ ഗുജറാത്ത് സർവകലാശാലയാണ് കേസ് നൽകിയത്.  പത്രസമ്മേളനത്തിലും ട്വിറ്ററിലും നടത്തിയ പരാമർശം ഗുജറാത്ത് സർവകലാശാലയുടെ അന്തസ്സ് ഇടിച്ചുതാഴ്‌ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി റജിസ്‌ട്രാർ പീയുഷ് പട്ടേൽ ആണ് ഇരുവർക്കുമെതിരായി കേസ് നൽകിയത്. കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കേജ്‌രിവാളിനും സഞ്‌ജയ് സിങ്ങും അവരുടെ വാദങ്ങൾ ഹൈക്കോടതിയിൽ ഉയർത്താമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

നേരത്തെ പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട അരവിന്ദ് കേജ്‌രിവാളിനു ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴയിട്ടിരുന്നു. വിവരാവകാശ നിയമം ദുരുപയോഗം ചെയ്തു, ഗുജറാത്ത് സർവകലാശാല നേരത്തെ പരസ്യപ്പെടുത്തിയ കാര്യമായിട്ടും കേജ്‌രിവാൾ കേസുമായി മുന്നോട്ടുപോയി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിഴയിട്ടത്. 

English Summary: No Supreme Court Relief For Arvind Kejriwal In PM Degree Defamation Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com