ADVERTISEMENT

ലക്നൗ∙ ഹിന്ദു വിദ്യാർഥികളെക്കൊണ്ട് മുസ്‍ലിം വിദ്യാർഥിയെ അടിപ്പിച്ച് അധ്യാപിക. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം.  അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി മുസാഫർനഗർ പൊലീസ് അറിയിച്ചു. 

മുസാഫർനഗറിലെ ഖുബ്ബാപുർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം ഉണ്ടായതെന്നാണ് റിപ്പോർട്ട്. വിദ്യാർഥിയെ മറ്റുകുട്ടികൾ വന്ന് മുഖത്തടിച്ചിട്ടുപോകുന്നതാണ് വിഡിയോയിൽ. അടിയേറ്റ കുട്ടി കരയുന്നുണ്ട്. ഇതിനിടെ, അധ്യാപിക ‘കൂടുതൽ നല്ല അടി’ കൊടുക്കാനും അരയിൽ അടിക്കാനും ആവശ്യപ്പെടുന്നു.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ, അധ്യാപികയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നു. മർദനത്തിനിരയായ വിദ്യാർഥിയെ തിരിച്ചറിയാതിരിക്കാൻ വിഡിയോ പങ്കുവയ്ക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ മേധാവി പ്രിയങ്ക് കനൂംഗോ അഭ്യർഥിച്ചു.

English Summary: UP teacher encourages Hindu students to slap Muslim student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com