ADVERTISEMENT

‌കോഴിക്കോട്∙ കേരളത്തിലെ ഏറ്റവും മുതിർന്ന ഫോട്ടോ ജേണലിസ്റ്റുകളിലൊരാളായ സി. ചോയിക്കുട്ടി (79) ഓർമയായി. കക്കോടി കൂടത്തും പൊയിലിനു സമീപം കയ്യൂന്നിമ്മൽ താഴം വീട്ടിൽ ശനിയാഴ്ച വൈകിട്ടു നാലിനായിരുന്നു അന്ത്യം. സംവിധായകനും ക്യാമറാമാനുമായ എ.വിൻസെന്റിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ ചിത്ര സ്റ്റുഡിയോയിലായിരുന്നു ചോയിക്കുട്ടിയുടെ തുടക്കം. ‘മാധ്യമം’ ആരംഭിച്ച 1987ൽ തന്നെ സ്റ്റാഫ് ഫൊട്ടോഗ്രാഫറായി. അതിനുമുൻപു കാലിക്കറ്റ് ടൈംസ്, കേരള കൗമുദി, കലാ കൗമുദി എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു.

ഫൊട്ടോഗ്രഫർ ചോയിക്കുട്ടിയുടെ ഏറെ ചർച്ചയായ ചിത്രം. കസബ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ അഴിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട കുഞ്ഞീബിയുടെ മരണം അക്കാലത്ത് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ഫൊട്ടോഗ്രഫർ ചോയിക്കുട്ടിയുടെ ഏറെ ചർച്ചയായ ചിത്രം. കസബ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ അഴിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട കുഞ്ഞീബിയുടെ മരണം അക്കാലത്ത് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.

കേരളം ചർച്ച ചെയ്ത നിരവധി സംഭവങ്ങൾ അദ്ദേഹം ക്യാമറയിൽ പകർത്തി. കോഴിക്കോട് പൊലീസ് ലോക്കപ്പിൽ കുഞ്ഞീബിയുടെ മൃതദേഹം തൂങ്ങിക്കിടക്കുന്ന പടം വൻ കോളിളക്കമുണ്ടാക്കിയിരുന്നു. ഫൊട്ടോഗ്രഫിയെ ജനകീയമാക്കിയ ആചാര്യനാണു ചോയിക്കുട്ടി. ‘മാധ്യമ’ത്തിൽ നിന്നു വിരമിച്ച ശേഷം ലൈറ്റ് ആൻഡ് ലെൻസ് അക്കാദമി ഫൊട്ടോഗ്രാഫി പഠന ഗവേഷണ കേന്ദ്രം തൊണ്ടയാട്ട് തുടങ്ങി. നിരവധി പ്രമുഖ ക്യാമറാമാന്മാരുടെ ഗുരുവാണ്. പത്രമേഖലകളിലടക്കം വിവിധ മേഖലകളിലായി എണ്ണമറ്റ ശിഷ്യ ഗണമുണ്ട്. അനേകം വിദ്യാർഥികൾക്കും പാവപ്പെട്ടവർക്കും ഫൊട്ടോഗ്രഫി പഠിപ്പിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

സി. ചോയിക്കുട്ടി
സി. ചോയിക്കുട്ടി

പിതാവ്: പരേതനായ കേളുക്കുട്ടി. മാതാവ്: പരേതയായ അമ്മാളു. ഭാര്യ: വി.പി. രോഹിണി (ബീച്ച് ഗവ. ആശുപത്രി). മക്കൾ: ഷനോജ് (പ്രൊപൈറ്റർ, മിലൻ അഡ്വൈടൈസിങ്), രേഖ (ബ്രാഞ്ച് മാനേജർ, സി.എഫ്.സി.ഐ.ടി.ഐ). മരുമക്കൾ: നിഷില, പരേതനായ ദിലിപ് കുമാർ. സഹോദരങ്ങൾ: രവി, സുലോചന, ജ്യോതി, പരേതരായ രാജൻ, ചന്ദ്രൻ, രാധ.

English Summary: Senior Photo Journalist C Choyikutty died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com