ADVERTISEMENT

ഗാന്ധിനഗർ∙ പഞ്ചാബി ഗായകൻ സിദ്ദു മൂസവാല കൊലപാതകക്കേസിലെ പ്രതികളിലൊരാളായ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ ഗുജറാത്തിലെ സബർമതി ജയിലിലെ ഉന്നത സുരക്ഷാ വാർഡിലേക്ക് മാറ്റി. തിഹാർ ജയിലിലായിരുന്ന ലോറൻസ് ബിഷ്ണോയിയെ ഏപ്രിലിലാണു ഗുജറാത്ത് ഭീകര വിരുദ്ധ സ്വകാഡിന് (എടിഎസ്) കൈമാറുന്നത്. പാക്കിസ്ഥാനിൽ നിന്നും 200 കോടിക്ക് അടുത്ത് ലഹരിമരുന്നു കടത്തിയ േകസുമായി ബന്ധപ്പെട്ടാണ് ലോറൻസ് ബിഷ്ണോയിയെ എടിഎസിന് കൈമാറിയത്. 

സെപ്റ്റംബർ 14ന് ഇന്ത്യൻ കോസ്റ്റ് ഗാർഡുമായി എടിഎസ് സംയുക്തമായി നടത്തിയ പരിശോധനയിലാണു  ഗുജറാത്തിലെ കുച്ച് ജില്ലയ്ക്കടുത്തുള്ള ജഖാവു ഹാർബറിനടുത്ത് ലഹരിമരുന്നുമായി പാക്കിസ്ഥാനി മത്സ്യബന്ധന ബോട്ട് പിടിയിലായത്. 200 കോടിക്ക് അടുത്ത് വിലയുള്ള 40 കിലോ ഗ്രാം ഹെറോയിനാണു ബോട്ടിൽനിന്നും കണ്ടെത്തിയത്. അൽ തയാസ എന്ന ബോട്ടിൽനിന്നും ആറു പാക്കിസ്ഥാൻ സ്വദേശികളും പിടിയിലായിരുന്നു. രണ്ടു ഡൽഹി സ്വദേശികളുടെ സഹായത്തോടെ ഡൽഹിയിലേക്കും പഞ്ചാബിലേക്കും ഹെറോയിൻ കടത്താനായിരുന്നു ലക്ഷ്യമെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഈ രണ്ടു പേരെയും പിന്നീട് പിടികൂടുകയും ചെയ്തിരുന്നു. 

English Summary: Lawrence Bishnoi shifted to the high security ward 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com