‘ഇന്നൊരൽപം ക്ഷീണിതൻ, അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ലാദകരം’; വിഎസിന്റെ ചിത്രവുമായി മകൻ
Mail This Article
×
തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഓണാശംസ നേര്‍ന്ന് മകൻ ഡോ. വി.എ.അരുൺ കുമാർ. അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ലാദകരമാണെന്നും ഇന്നൊരൽപം ക്ഷീണിതനെങ്കിലും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഊർജദായകമാണെന്നും അരുണ്‍കുമാര്‍ സമൂഹമാധ്യമത്തിൽ കുറിച്ചു.
തിരുവനന്തപുരം ബാർട്ടൺ ഹില്ലിൽ മകൻ അരുൺ കുമാറിന്റെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന വിഎസ് ഇപ്പോൾ ആരെയും നേരിട്ടു കാണുന്നില്ല. ഈ വർഷം ഒക്ടോബറിൽ വിഎസിനു നൂറു വയസ്സു തികയും. ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20നാണ് വിഎസിന്റെ ജനനം.
English Summary: VA Arunkumar Share Picture of VS Achuthanandan with Onam Wishes
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.