ADVERTISEMENT

ചെന്നൈ∙ വിക്ഷേപണത്തിന് തയാറായി ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ‘ആദിത്യ എൽ1’. ബെംഗളുരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്‌സി) നിർമിച്ച ആദിത്യ എൽ1 പരിശോധനകൾക്കുശേഷം റോക്കറ്റിൽ ഘടിപ്പിച്ചു. ഇതിന്റെ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നു സെ‌പ്‌റ്റംബർ രണ്ടിനു പകൽ 11.50നു പിഎസ്എൽവി റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. സൗര വികിരണങ്ങൾ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളും പഠിക്കും. 

ആദിത്യ എൽ1 ഉപഗ്രഹത്തെ  റോക്കറ്റിൽ ഘടിപ്പിച്ചപ്പോള്‍. ചിത്രം: ISRO
ആദിത്യ എൽ1 ഉപഗ്രഹത്തെ റോക്കറ്റിൽ ഘടിപ്പിച്ചപ്പോള്‍. ചിത്രം: ISRO

4 മാസത്തെ യാത്രയ്‌ക്കു ശേഷമാകും ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹമെത്തുക. സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയിൽ വരുന്ന ഒന്നാം ലെഗ്രാഞ്ചേ ബിന്ദു (എൽ1) കേന്ദ്രീകരിച്ചായിരിക്കും ആദിത്യയുടെ ഭ്രമണപഥം. ബഹിരാകാശ നിരീക്ഷണകേന്ദ്രമായി ഉപഗ്രഹം പ്രവർത്തിക്കും. 

ആദിത്യ എൽ1 ഉപഗ്രഹത്തെ  റോക്കറ്റിൽ ഘടിപ്പിച്ചപ്പോള്‍. ചിത്രം: ISRO
ആദിത്യ എൽ1 ഉപഗ്രഹത്തെ റോക്കറ്റിൽ ഘടിപ്പിച്ചപ്പോള്‍. ചിത്രം: ISRO
ആദിത്യ എൽ1 ദൗത്യം (Photo: ISRO)
ആദിത്യ എൽ1 ദൗത്യം (Photo: ISRO)
ആദിത്യ എൽ1 ദൗത്യം (Photo: ISRO)
ആദിത്യ എൽ1 ദൗത്യം (Photo: ISRO)
ആദിത്യ എൽ1 ദൗത്യം (Photo: ISRO)
ആദിത്യ എൽ1 ദൗത്യം (Photo: ISRO)

English Summary: Aditya-L1 Mission: ISRO Shares First Glimpse Of Spacecraft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com