തിരുവനന്തപുരം∙ ഒരാഴ്ചക്കാലം തലസ്ഥാനനഗരിയെ ആഹ്ലാദ തിമിർപ്പിലാക്കിയ ഓണം വാരാഘോഷത്തിന് സമാപനം. വർണശബളമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് സമാപനം. സാംസ്കാരിക ഘോഷയാത്ര വെള്ളയമ്പലത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും അർധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഫ്ലോട്ടുകളും കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു. മൂവായിരം കലാകാരന്മാരാണ് ഘോഷയാത്രയുടെ ഭാഗമായത്.
കനകക്കുന്ന് നിശാഗാന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം വൈകിട്ട് 7ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്റണി രാജു, വീണാ ജോർജ്, ചലച്ചിത്ര താരങ്ങളായ ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഹരിശങ്കറിന്റെ മ്യൂസിക് ബാൻഡ് അവതരണവും നടക്കും. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.