കോഴിക്കോട് ഫാഷൻ ഷോയ്ക്കിടെ തർക്കം; പൊലീസ് എത്തി നിർത്തിവയ്പ്പിച്ചു
Mail This Article
×
കോഴിക്കോട്∙ കോഴിക്കോട് സരോവരത്ത് ഫാഷൻ ഷോക്കിടെ തർക്കം. പങ്കെടുക്കാൻ വന്നവരും സംഘാടകരും തമ്മിൽ തുടങ്ങിയ തർക്കം പിന്നീട് വലിയ പ്രതിഷേധത്തിലും പൊലീസ് ഇടപെടലിലുമാണ് കലാശിച്ചത്. പണം വാങ്ങി ആളുകളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്ന ഫാഷൻ ഷോയ്ക്കിടെയായിരുന്നു പങ്കെടുക്കാൻ എത്തിയവർ പ്രതിഷേധം ഉയർത്തിയത്.
നിലവാരമില്ലാത്ത കോസ്ട്യൂം നൽകിയെന്ന് ആരോപിച്ച് ഷോയിൽ പങ്കെടുക്കാൻ എത്തിയവർ പ്രതിഷേധം തുടങ്ങുകയായിരുന്നു. പ്രതിഷേധം കനത്തതോടെ പൊലീസും സ്ഥലത്തെത്തി. പ്രതിഷേധക്കാർക്ക് പറയാനുള്ളതെല്ലാം കേട്ട ശേഷം പൊലീസ് ഇടപെട്ട് ഫാഷൻ ഷോ നിർത്തിവയ്പ്പിച്ചു. ശേഷം ഷോ ഡയറക്ടർ പ്രശോഭ് കൈലാസിനെ കസ്റ്റഡിയിൽ എടുത്തു.
English Summary: Police stopped Fashion Show after conflict in Kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.