ADVERTISEMENT

തിരുവനന്തപുരം∙ മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പദവിയിൽ കേരള കോൺഗ്രസ് (ബി)യെ വെട്ടി സിപിഎം. ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്തു. അഡ്വക്കേറ്റ് എം. രാജഗോപാലൻ നായർ ആണ് പുതിയ ചെയർമാൻ. ബോർഡ് പുനഃസംഘടിപ്പിച്ചു. കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത് ആയിരുന്നു ചെയർമാൻ. ആർ. ബാലകൃഷ്ണപിള്ളയുടെ പിൻഗാമിയായാണ് പ്രേംജിത് ചുമതലയേറ്റത്.

 

അതേസമയം, ഏകപക്ഷീയ തീരുമാനമാണെന്നും പ്രതിഷേധം അറിയിക്കുമെന്നും കേരള കോൺഗ്രസ് (ബി) അറിയിച്ചു. മുന്നണി ധാരണയുടെ വിരുദ്ധമായ നീക്കാണിതെന്നും കേരള കോൺഗ്രസ് ബി നേതാക്കൾ വ്യക്തമാക്കി. ചെയർമാൻ സ്ഥാനം നൽകിയത് മുന്നണിയിലെ ചർച്ചകളുടെ അടിസ്ഥാനത്തിലാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

English Summary: Controversial Board Reshuffle: CPM Secures Chairman Post at Munnakka Kshema Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com