പത്ത് രൂപ നൽകി അഞ്ചാം ക്ലാസുകാരിയെ ഒരു മാസത്തോളം പീഡിപ്പിച്ചു; വയോധികൻ അറസ്റ്റിൽ
Mail This Article
×
സിലിഗുരി∙ ബംഗാളിൽ അഞ്ചാം ക്ലാസുകാരിയെ ഒരു മാസത്തോളം പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. പീഡിപ്പിക്കുന്ന വിവരം കുട്ടി അമ്മയോടു പറയുകയും അമ്മ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരിക്കുന്ന സമയത്താണു പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ സമീപവാസിയായ ഇയാൾ ഓരോ തവണ പീഡിപ്പിക്കുമ്പോളും പത്ത് രൂപ വീതം നൽകിയിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
English Summary: Bengal Man Raped Class 5 Girl For A Month
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.