ADVERTISEMENT

തിരുവനന്തപുരം∙ മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിച്ചതിനു യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസ്. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നൽകിയതിനാണ് കേസ്. എക്സൈസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഇയാൾ ഏറെക്കാലമായി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിഡിയോ ചെയ്തുവരികയായിരുന്നു. തിരുവനന്തപുരം, കൊല്ലം റെയ്ഞ്ചുകളിലാണ് കേസെടുത്തത്. മുൻപ് കൊട്ടാരക്കരയിലും കേസ് എടുത്തിരുന്നു. അബ്കാരി ചട്ടം പ്രകാരം ബാറുകൾക്കു പരസ്യം പാടില്ല. ബാറുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബാർ ഉടമകൾ ആവശ്യപ്പെട്ടതനുസരിച്ചാണ് പരസ്യം ചെയ്തതെന്നാണ് എക്സൈസിനു ലഭിച്ച വിവരം. 

English Summary: Case against youtuber Mukesh M Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com