ADVERTISEMENT

മുംബൈ∙ എയർ ഹോസ്റ്റസ് ട്രെയ്നിയായ യുവതിയെ കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹം കണ്ടെത്തിയത് രക്തത്തിൽ കുളിച്ച് അർധനഗ്നയായ നിലയിൽ. കഴുത്തിൽ വലിയ രണ്ട് മുറിവുകളും ഏറ്റിരുന്നു. ഞായറാഴ്ച രാത്രിയാണ് എയർ ഹോസ്റ്റസ് ട്രെയ്നിയായ ഛത്തീസ്ഗഡ് സ്വദേശിയായ രുപാൽ ഓഗ്രെ എന്ന 24 വയസ്സുകാരി കൊല്ലപ്പെട്ടത്. കേസിൽ അപ്പാർട്മെന്റിലെ ഹൗസ് കീപ്പിങ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കെട്ടിടത്തിൽ ഒരു വർഷമായി ഹൗസിങ് കീപ്പിങ് ജോലി ചെയ്തിരുന്ന വിക്രം അത്‌വാളാണ് (40) പിടിയിലായത്. കയർത്തു സംസാരിച്ചതിന്റെ പ്രതികാരമായി ഞായറാഴ്ച രാത്രി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വേസ്റ്റ് എടുക്കാനെന്ന വ്യാജേന മുറിയിൽ കയറിയശേഷം കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. രുപാൽ തടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യുവതിയെ വധിച്ചശേഷം വാതിൽ പൂട്ടി വിക്രം സ്വന്തം സ്ഥലമായ പൊവെയിലേക്കു പോയി. വീട്ടിലെത്തി രക്തം പറ്റിയ വസ്ത്രം വൃത്തിയാക്കുന്നതു ഭാര്യ കണ്ടു. ഇതേപ്പറ്റി ചോദിച്ചെങ്കിലും അവ്യക്തമായ മറുപടിയാണ് ഇയാൾ നൽകിയത്.  

‌യുവതിയെ അന്വേഷിച്ച് വന്നവർ ബെല്ലടിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് രുപാൽ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറന്നത്. അർധനഗ്നയായി രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ശരീരം. കഴുത്തിൽ വലിയ രണ്ട് മുറിവുകളും കണ്ടെത്തി. ‌

അന്ധേരി മരോളിലെ കൃഷൻലാൽ മാർവ മാർഗിലെ എൻജി കോംപ്ലക്സിലാണ് യുവതി കൊല്ലപ്പെട്ടത്. എയർ ഇന്ത്യയിലെ ട്രെയ്നിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിലാണ് രുപാൽ മുംബൈയിലെത്തിയത്. സഹോദരിയും സുഹൃത്തും താമസിച്ചിരുന്ന വീട്ടിൽ അവർക്കൊപ്പം തങ്ങുകയായിരുന്നു. ഇരുവരും നാട്ടിലേക്കു പോയപ്പോഴാണ് കൊലപാതകം. രുപാലിനെ ഫോണിൽ വിളിച്ചിട്ടു കിട്ടാതെ വന്നതിനെത്തുടർന്ന് ബന്ധുക്കളെത്തി ഫ്ലാറ്റ് തുറന്നുനോക്കിയപ്പോഴാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

English Summary: Mumbai air hostess murder; investigation

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com