ADVERTISEMENT

കൊച്ചി∙ ആലുവയിൽ എട്ടു വയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതികരണവുമായി അൻവർ സാദത്ത് എംഎൽഎ. സുരക്ഷിതമായി വീട്ടിൽ കിടന്നുറങ്ങണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അതു നഷ്ടപ്പെട്ടാൽ ജനം ഭയപ്പെടുമെന്നും അൻവർ സാദത്ത് പറഞ്ഞു. 

‘‘വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയായിരുന്നു അതെന്നാണ് അറിയാൻ സാധിച്ചത്. സുരക്ഷിതമായി വീട്ടിൽ താമസിക്കണമെന്നാണ് ഒരു മനുഷ്യൻ ആദ്യം ആഗ്രഹിക്കുന്നത്. ആ സുരക്ഷിതത്വം നഷ്ടമായാൽ സ്വാഭാവികമായും ജനങ്ങൾ ഭയപ്പെടും. ആ ഭയം ഇന്ന് ഉണ്ടായിരിക്കുകയാണ്.’’– അൻവർ സാദത്ത് പറഞ്ഞു. 

പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു നടപടി വേണമെന്നാണ് ചിന്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ഇങ്ങനെയുള്ള ക്രിമിനലുകളെ മുൻകൂട്ടി കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരികയോ അല്ലെങ്കിൽ ഇതു ചെയ്യാതിരിക്കാൻ തടയിടുകയോ ചെയ്യേണ്ട ഒരു സാഹചര്യമാണു നമുക്ക് വേണ്ടത്. അതു ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്നാണ് ഓർമപ്പെടുത്താനുള്ളത്. ഈ വിഷയത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അവർ ഉടൻതന്നെ പ്രതികളെ പിടിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്’’– ‌അൻവർ സാദത്ത് പറഞ്ഞു. 

English Summary: Anwar Sadath MLA's reaction on Aluva rape case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com