ADVERTISEMENT

തിരുവനന്തപുരം∙ മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ.ഇ.ഇസ്മയിലിന്റെ ജന്മദിനം ആഘോഷിച്ചതിൽ നേതൃത്വത്തിൽ ചിലർക്ക് അതൃപ്തി. ജൻമദിനാഘോഷം സംഘടിപ്പിച്ചത് പാർട്ടി ജില്ലാ ഘടകം അറിയാതെയാണെന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ വി.ചാമുണ്ണി വിമർശനം ഉന്നയിച്ചു. പാർട്ടി അറിയാതെ ആഘോഷം സംഘടിപ്പിച്ചത് തെറ്റാണ്. അച്യുതമേനോനും പികെവിയും വെളിയവും ജന്മദിനം ആഘോഷിച്ചിട്ടില്ല. ജന്മദിനാഘോഷം കമ്യൂണിസ്റ്റ് ശൈലി അല്ലെന്നും എക്സിക്യൂട്ടീവിൽ വിമർശനമുണ്ടായി.

ഓഗസ്റ്റ് 10ന് പാലക്കാട് വടക്കൻചേരിയിലുള്ള കൺവെൻഷൻ സെന്ററിൽവച്ചാണ് കെ.ഇ.ഇസ്മയിലിന്റെ 84–ാം പിറന്നാൾ ആഘോഷിച്ചത്. ‘സഹസ്ര ചന്ദ്രപൂർണിമയിൽ കെ.ഇക്ക് ജൻമനാടിന്റെ ആദരം’ എന്ന തലക്കെട്ടിൽ നോട്ടിസും പുറത്തിറക്കിയിരുന്നു. പരിപാടിക്കായി സംഘാടക സമിതിയും രൂപീകരിച്ചു. പാർട്ടിയെ ഇക്കാര്യങ്ങളൊന്നും അറിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നത്.

75 വയസു കഴിഞ്ഞതിന്റെ പേരിൽ ഇസ്മയിലിനെ പാർട്ടി സംസ്ഥാന കൗൺസിലിൽനിന്നും ദേശീയനിർവാഹക സമിതിയിൽനിന്നും ഒഴിവാക്കിയിരുന്നു. പട്ടാമ്പിയിൽനിന്ന് 3 തവണ എംഎൽഎയായ ആളാണ് ഇസ്മയിൽ. 1996–2001 കാലഘട്ടത്തിൽ റവന്യൂമന്ത്രിയുമായിരുന്നു. നിലവിൽ ഭാരതീയ ഖേത് മസ്ദൂർ കിസാൻ യൂണിയൻ ദേശീയ വൈസ് പ്രസിഡന്റാണ്. 

English Summary: Criticism against K.E.Ismayil's birthday celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com