ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ ജി20 അധ്യക്ഷപദം വഹിക്കുന്നത് ലോകത്തിനാവശ്യമായ മാറ്റം കൊണ്ടുവരാൻ സഹായിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ലോകത്തിന്റെ മുഴുവൻ വികസനത്തിനായാണ് ഇന്ത്യ പ്രവർത്തിക്കുന്നത്. ജി20 ഉച്ചകോടിയോടനുബന്ധിച്ച് ഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം. 

‘‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആപ്തവാക്യത്തെ സ്വാഗതം ചെയ്യുന്നു. ഉപനിഷത്തിൽ നിന്നുള്ള വാക്കുകൾ ഇപ്പോഴത്തെ സാഹചര്യത്തിലും പ്രതിഫലിക്കുകയാണ്. വിഭജനം വർധിച്ചു വരുന്നു. പരസ്പരവിശ്വാസം ക്ഷയിക്കുകയാണ്. ഏറ്റുമുട്ടലുകൾ വ്യാപകമാകുന്നു. ഇത്തരം കാര്യങ്ങൾ വലിയ ദുരന്തമായി മാറുകയാണ്. ആഗോള സാമ്പത്തിക വ്യവസ്ഥിതി കാലഹരണപ്പെട്ടു. അതിനാൽ സമൂലമായ പുനർനിർമാണം ആവശ്യമാണ്.

യുഎൻ സുരക്ഷാ സമിതിയിലും ഇത്തരത്തിൽ മാറ്റം ആവശ്യമുണ്ട്. ഇന്ത്യയെ സുരക്ഷാ സമിതിയിൽ ഉൾപ്പെടുത്തണോ എന്നത് ഞാനല്ല തീരുമാനിക്കുന്നത്. അംഗരാജ്യങ്ങളാണ് അക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. ലോകത്തിൽ കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ബഹുമുഖമായ സ്ഥാനമുണ്ട്. ഇന്നത്തെ സാഹചര്യത്തിന് അനുസൃതമായി സുരക്ഷാ കൗൺസിൽ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്’’– ഗുട്ടെറസ് പറഞ്ഞു.                

യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഗുട്ടെറസിന്റെ പ്രതികരണം. 

English Summary: One Earth, One Family Timeless Ideal Inspired By Maha Upanishad: UN Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com