ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ച് ജി20 നേതാക്കൾ. ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പചക്രം അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു രാജ്ഘട്ടിൽ നേതാക്കളെ സ്വീകരിച്ചത്.

രാജ്ഘട്ടിലെ ഗാന്ധിസമാധി. (Photo: X, @ANI)
രാജ്ഘട്ടിലെ ഗാന്ധിസമാധി. (Photo: X, @ANI)

ഗാന്ധിസമാധിയിൽ മോദി അർപ്പിച്ച പുഷ്പചക്രത്തിൽ ‘റിപ്പബ്ലിക് ഓഫ് ഭാരത്’ എന്നു എഴുതിയിരുന്നതു ശ്രദ്ധേയമായി. കഴിഞ്ഞ ദിവസത്തെ ഉച്ചകോടിയിൽ ‘ഭാരത്’ എന്നെഴുതിയ നെയിം പ്ലേറ്റാണ് മോദി ഉപയോഗിച്ചത്. ജി20 രാജ്യാന്തര മീഡിയ സെന്ററിലുണ്ടായിരുന്ന ബാഡ്ജിൽ ‘ഭാരത് ഓഫീഷ്യൽ’ എന്നാണു രേഖപ്പെടുത്തിയിരുന്നത്. ജി20 നേതാക്കൾക്കുള്ള അത്താഴവിരുന്നിലേക്ക് ‘രാഷ്ട്രപതി ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയ ക്ഷണക്കത്ത് നൽകിയതു വിവാദമായിരുന്നു.

രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പചക്രം അർപ്പിക്കുന്ന ജി20 നേതാക്കൾ. (Photo: X, @ANI)
രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പചക്രം അർപ്പിക്കുന്ന ജി20 നേതാക്കൾ. (Photo: X, @ANI)
രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പചക്രം അർപ്പിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. (Photo: X, @ANI)

രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പചക്രം അർപ്പിക്കാനെത്തുന്ന ജി20 നേതാക്കൾ. (Photo: X, @ANI)
രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പചക്രം അർപ്പിക്കാനെത്തുന്ന ജി20 നേതാക്കൾ. (Photo: X, @ANI)

English Summary: G20 Leaders Pay Tribute To Mahatma Gandhi At Rajghat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com