ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി20 ഉച്ചകോടി സമാപിച്ചു. അടുത്ത അധ്യക്ഷ പദവിയിലെത്തുന്ന ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി പദവി കൈമാറി. 

ഇന്ത്യയുടെ അധ്യക്ഷ പദവി രണ്ടരമാസം കൂടിയുണ്ടെന്നും ഇപ്പോഴത്തെ നിർദേശങ്ങൾ കൂടി പരിഗണിക്കാൻ വെർച്വൽ ഉച്ചകോടി നടത്തണമെന്നും മോദി നിർദേശിച്ചു. ഊർജ സംരക്ഷണം, ദാരിദ്ര്യ നിർമാജനം തുടങ്ങിയവയ്ക്ക് ബ്രസീൽ മുൻഗണന നൽകുമെന്ന് ബ്രസീൽ പ്രസിഡന്റ് പറഞ്ഞു. 

ജി20 നേതാക്കൾ രാവിലെ രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവസാന സെഷൻ തുടങ്ങുന്നതിനു മുൻപേ വിയറ്റ്‌നാമിലേക്കു തിരിച്ചു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസെയും അവസാന സെഷനിൽ പങ്കെടുത്തില്ല.

English Summary: G20 Summit: PM Modi Hands Over G20 Presidency To Brazil's Lula Da Silva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com