ADVERTISEMENT

ന്യൂഡൽഹി ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സ്വപ്നമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽനിന്നു പിന്മാറാൻ ഉദ്ദേശിക്കുന്നതായി സൂചന നൽകി ഇറ്റലി. ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായാണ് വിവരം.

ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ്, ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽനിന്നു ഇറ്റലി പിന്മാറാൻ ആഗ്രഹിക്കുന്നതായി മെലോനി അറിയിച്ചത്. എന്നാൽ ബെയ്ജിങ്ങുമായി നല്ല സൗഹൃദബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നെന്നും ഇറ്റലി വ്യക്തമാക്കി. പദ്ധതിയുടെ പേരിൽ യുഎസുമായുള്ള നയതന്ത്ര ബന്ധം വഷളായേക്കുമെന്നതിനാലാണ് ഇറ്റലിയുടെ മനംമാറ്റം.

2019ലാണ് ഇറ്റലി ഔദ്യോഗികമായി കരാറിൽ ഒപ്പുവച്ചത്. വിവിധ രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ചൈനയുടെ വൻകിട വാണിജ്യ ശൃംഖലയാണ് ‘ബെൽറ്റ് ആൻഡ് റോഡ്’. ഇതിനു ബദലായി റെയിൽ, കപ്പൽ മാർഗങ്ങളിലൂടെ ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കു ജി20 ഉച്ചകോടിയിൽ ധാരണയായിരുന്നു.

ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വോൺ‍‍ഡെർ ലെയ്നുമാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽനിന്ന് കപ്പലിൽ ഗൾഫിലേതടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തുടർന്ന് ട്രെയിനിൽ യൂറോപ്പിലേക്കും ചരക്കു ഗതാഗതം സാധ്യമാക്കുന്നതാണ് പദ്ധതി. ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും പുറമേ, യുഎസ്, സൗദി അറേബ്യ, യുഎഇ, ഫ്രാൻസ്, ജോർദാൻ, ഇസ്രയേൽ, ജർമനി തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നതാണ് പദ്ധതി. പദ്ധതിയുടെ ആലോചനയ്ക്കു തുടക്കമിട്ടത് ഇന്ത്യയും യുഎസും ചേർന്നാണ്.

English Summary: At G20, Italy Tells China It Plans To Exit Belt And Road Project: Repor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com