ADVERTISEMENT

ന്യൂഡൽഹി∙ ഹിന്ദുവായതിൽ അഭിമാനമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ന്യൂഡൽഹിയിൽ പ്രശസ്തമായ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തിയതിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജി20 ഉച്ചകോടിക്കിടെ ഞായറാഴ്ച രാവിലെയാണ് ഭാര്യ അക്ഷത മൂർത്തിക്കൊപ്പമാണ് ഡൽഹിയിലെ അക്ഷർധാം സ്വാമി നാരായൺ ക്ഷേത്രം ഋഷി സുനക് സന്ദർ‌ശിച്ചത്. ബ്രിട്ടിഷ് പ്രധാനമന്ത്രിയായതിന് ശേഷം ഋഷി സുനകിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. 

കനത്ത സുരക്ഷയിൽ ക്ഷേത്രം സന്ദർശിച്ച ഋഷി സുനക്, ക്ഷേത്രത്തിൽ പൂജയും ആരതിയും ഉൾപ്പെടെയുള്ള ചടങ്ങുകൾ ചെയ്തു. ക്ഷേത്രം അധികാരികൾ അദ്ദേഹത്തിന് ക്ഷേത്രത്തിന്റെ മാതൃക സന്ദർശിച്ചു.

ജി20ക്കായി ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുൻപും, ഹിന്ദുവായതിൽ അഭിമാനമുണ്ടെന്ന് സുനക് പറഞ്ഞിരുന്നു. ‘‘അങ്ങനെയാണ് ഞാൻ വളർന്നത്. ഇന്ത്യയിൽ ക്ഷേത്രങ്ങൾ സന്ദർശിക്കാനാകുമെന്ന് കരുതുന്നു. തിരക്കുകൾ കാരണം ജന്മാഷ്ടമി ആഘോഷിക്കാനായില്ല.’’– ഋഷി സുനക് പറഞ്ഞു.  ജി20 ഉച്ചകോടിക്കായി രണ്ടു ദിവസത്തേക്കായിരുന്നു ഋഷി സുനക്കിന്റെ ഇന്ത്യ സന്ദർശനം. 

English Summary:‘Proud Hindu’ Rishi Sunak offers prayers at Akshardham temple in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com