ADVERTISEMENT

ന്യൂഡൽഹി∙ ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും പ്രതിനിധി സംഘത്തിന്റെയും യാത്ര മുടങ്ങി. ഇവർ മടങ്ങേണ്ടിയിരുന്ന വിമാനത്തിനു സാങ്കേതിക തകരാറുണ്ടായതിനെ തുടർന്നു യാത്ര മാറ്റിവച്ചു. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ജസ്റ്റിൻ ട്രൂഡോ ഞായറാഴ്ടച രാത്രി എട്ടുമണിക്കുള്ള വിമാനത്തിലാണു മടങ്ങേണ്ടിയിരുന്നത്. 

‘‘കനേഡിയൻ എയർഫോഴ്‍സ് വിമാനം സിഎഫ്‍സി001 നു സാങ്കേതിക തകരാറുണ്ടായതായി കനേഡ‍ിയൻ സേന അറിയിച്ചു. രാത്രികൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. മറ്റു ക്രമീകരണങ്ങൾ സജ്ജീകരിക്കുന്നതു വരെ പ്രതിനിധ സംഘം ഇന്ത്യയിൽ തുടരും’’ – കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

English Summary: Justin Trudeau will stay another night in india

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com