ADVERTISEMENT

പട്ന ∙ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ഏറ്റവും അനുയോജ്യൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണെന്നു ജനതാദൾ (യു) അധ്യക്ഷൻ ലലൻ സിങ്. ബിഹാർ മുഖ്യമന്ത്രിയെന്ന നിലയിൽ 17 വർഷത്തെ അനുഭവ സമ്പത്തിനു പുറമേ കേന്ദ്ര റെയിൽവേ, കൃഷി മന്ത്രി സ്ഥാനങ്ങൾ വഹിച്ച പരിചയവും നിതീഷിനുണ്ട്. 

പതിറ്റാണ്ടുകളായി അധികാരം കയ്യാളിയിട്ടും അഴിമതിയുടെ കളങ്കമേശാത്ത നേതാവാണ് നിതീഷെന്നും ലലൻ സിങ് പ്രകീർത്തിച്ചു. ‘ഇന്ത്യ’ മുന്നണിയിൽ സീറ്റു വിഭജന ചർച്ചകൾ തുടങ്ങാനിരിക്കെയാണു ജെഡിയു പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് അവകാശവാദമുന്നയിച്ചത്. മുന്നണിയിലെ മറ്റു കക്ഷികളുടെ നേതാക്കളും ഇത്തരത്തിൽ സ്വന്തം നേതാക്കളെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിനായി ഉയർത്തിക്കാട്ടുന്നുണ്ട്. 

English Summary: Nitish Kumar is the most suitable to be the Prime Minister candidate: Lalan Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com