കലാപാഹ്വാനം നടത്തിയെന്ന പരാതി: ഇ.പിക്കും ശ്രീമതിക്കും ജില്ലാ കോടതി നോട്ടിസ്
Mail This Article
×
തിരുവനന്തപുരം∙ എകെജി സെന്ററിൽ കഴിഞ്ഞ വർഷം നടന്ന പടക്കമേറിനു പിന്നാലെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സിപിഎം നേതാക്കളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും ജില്ലാ കോടതിയുടെ നോട്ടിസ്. ഇവർക്കെതിരെ കേസെടുക്കണമെന്ന പായിച്ചറ നവാസിന്റെ പരാതിയിലാണ് ഉത്തരവ്.
ഈ പരാതി മജിസ്ട്രേട്ട് കോടതി കഴിഞ്ഞ വർഷം തള്ളിയിരുന്നു. തുടർന്നാണു ജില്ലാ കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതിയുടെ റെക്കോർഡുകൾ വിളിച്ചു വരുത്താനും ഉത്തരവിട്ടു.
നേരത്തേ നവാസ് കന്റോൺമെന്റ് പൊലീസിൽ ഇതു സംബന്ധിച്ച പരാതി നൽകിയെങ്കിലും പൊലീസ് ഒരു നടപടിയും എടുത്തില്ല. അതിനാലാണു കോടതിയെ സമീപിക്കുന്നതെന്നും വ്യക്തമാക്കി. അടുത്ത മാസം 28 നു കേസ് പരിഗണിക്കും.
English Summary: District court notice to EP Jayarajan and PK Sreemathy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.