ADVERTISEMENT

വാഷിങ്ടൻ∙ അനധികൃതമായി തോക്ക് കൈവശം വച്ചതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരെ കുറ്റപത്രം സമർപ്പിച്ചു. 2018ലെ കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുഎസിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രസിഡന്റ് സ്ഥാനത്തിത്തിരിക്കുന്ന ആളുടെ മകനെതിരെ യുഎസ് ജസ്റ്റിസ് ഡിപാർട്മെന്റ് കേസ് ചാർജ് ചെയ്യുന്നത്. അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡൻ മത്സരിക്കാനിരിക്കെയാണ് മകനെതിരെയുള്ള കേസ് തലവേദയാകുമെന്നാണു സൂചന. 

ഡെലവെയറിൽ യുഎസ് ഡിസ്ട്രിക്ട് കോടതിയിൽ ഹാജരാക്കിയ കുറ്റപത്രത്തിൽ ഹണ്ടർ ബൈഡനെതിരെ മൂന്നു കേസുകളാണ് ചുമത്തിയിരിക്കുന്നത്. തോക്ക് കൈവശം വയ്ക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്ന വിവരം മറച്ചു വച്ചു, തോക്ക് വാങ്ങുന്ന സമയത്ത് ലഹരി ഉപയോഗിക്കില്ലെന്ന് എഴുതി നൽകി തുടങ്ങിയവയാണ് മറ്റു ചാർജുകൾ. ലഹരി ഉപയോഗിക്കുന്നയാൾ തോക്കു കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. 

ഹണ്ടർ ബൈഡന്റെ സാമ്പത്തിക, ബിസിനസ് ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ഡെലവെയറിലെ യുഎസ് അറ്റോർണി ഡേവിഡ് വീസാണ് കുറ്റപത്രം സമർപ്പിച്ചത്. അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനിരിക്കെ മകന്റെ കേസിലെ വിധി നിർണായകമാകും. നേരത്തെ നികുതി വെട്ടിപ്പ് കേസിലും ഹണ്ടർ ആരോപണം നേരിട്ടിരുന്നു. 

English Summary: Hunter Biden indicted on gun charges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com