ADVERTISEMENT

ചെന്നൈ∙ തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ചു മരിച്ചു. ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട പുത്തൻവീട്ടിൽ രവി-വനജ ദമ്പതികളുടെ മകൾ ആർ.സിന്ധു(26) ആണു മരിച്ചത്.

എംബിബിഎസ് പൂർത്തിയാക്കിയ ശേഷം ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഓണത്തിനു മുൻപ് വീട്ടിലെത്തി മടങ്ങിയ സിന്ധു ഏതാനും ദിവസം മുൻപ് പനിക്ക് ചികിത്സ തേടിയിരുന്നു. പനി കൂടിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്നു. തുടർ പരിശോധനയിലാണ് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്. 

സംസ്‌കാരം ഇന്ന് 2ന് പശുപ്പാറ സെന്റ് തോമസ് സിഎസ്‌ഐ പള്ളിയിൽ. സഹോദരങ്ങൾ: ടിനു, ടിൻസി.

English Summary: A Malayali doctor died in Chennai due to typhoid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com