ADVERTISEMENT

ഹൈദരാബാദ് ∙ സനാതന ധർമവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിനു തുടക്കമിട്ടത് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. ഉയദനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശത്തിനു ദിവസങ്ങൾക്കു മുന്‍പ് ഹിന്ദുമതത്തിലെ വിവേചനത്തെപ്പറ്റി മോഹൻ ഭാഗവത് സംസാരിച്ചിരുന്നതായി പവൻ ഖേര ചൂണ്ടിക്കാട്ടി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു പവന്‍ ഖേര.

സനാതന ധർമവുമായി ബന്ധപ്പെട്ട വിവാദത്തിനു തുടക്കമിട്ടത് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതാണ്. 2000 വർഷം നീണ്ട ചൂഷണത്തെക്കുറിച്ച് 15 ദിവസം മുൻപ് അദ്ദേഹം പറഞ്ഞത് ഹിന്ദുമതവുമായി ബന്ധപ്പെട്ടാണ്. ഹിന്ദുമതത്തിൽ വിവേചനം നിലനിൽക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. സമൂഹത്തിൽ വിവേചനമുള്ളിടത്തോളം കാലം സംവരണം തുടരണമെന്ന് ഭാഗവത് പറഞ്ഞതായും പവൻ ഖേര ചൂണ്ടിക്കാട്ടി.

ഈ മാസമാദ്യം നാഗ്പുരിൽ നടന്ന പരിപാടിയിലാണ് സംവരണ വിഷയത്തിൽ മോഹൻ ഭാഗവത് പ്രതികരിച്ചത്. കൂടെയുള്ളവരെ നാം പിന്നിൽ നിർത്തിയെന്നും 2000 വർഷമായി അവരെ ശ്രദ്ധിക്കുന്നില്ലെന്നും ഭാഗവത് ചൂണ്ടിക്കാട്ടിയിരുന്നു. അവർക്ക് തുല്യത കൈവരുന്നതു വരെ സംവരണം പോലുള്ള മാർഗങ്ങൾ തുടരേണ്ടതുണ്ട്. സമൂഹത്തിൽ വിവേചനം ഉള്ളിടത്തോളം കാലം സംവരണം നിലനിർത്തണം. ഭരണഘടന പ്രകാരമുള്ള സംവരണം നൽകുന്നതിന് ആർഎസ്എസ് എല്ലാവിധ പിന്തുണയും നൽകുമെന്നും ഭാഗവത് വ്യക്തമാക്കിയിരുന്നു.

English Summary: On Sanatan row, Congress says RSS chief Mohan Bhagwat first raised the issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com