ADVERTISEMENT

ന്യൂഡൽഹി ∙ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വോട്ടിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും ധർമവും അധർമവും തമ്മിലുള്ള പോരാട്ടമാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപിയുടെ ‘ജന ആശിർവാദ് യാത്ര’യുടെ ഭാഗമായി മധ്യപ്രദേശിലെ സെഹോറിൽ നടന്ന പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാനത്ത് ഈ വർഷാവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമത്തിനെതിരായ പ്രസ്താവനയും അവർ പരാമർശിച്ചു. ‘‘ബ്രിട്ടിഷുകാർ ഇവിടെ വന്നു, തിരിച്ചുപോയി. മുഗൾ സാമ്രാജ്യം അവസാനിച്ചു. പക്ഷേ സനാതന ധർമം ഇപ്പോഴും ഇവിടെയുണ്ട്, നാളെയും തുടരും. ഇതൊരു സാധാരണ തിരഞ്ഞെടുപ്പ് പോരാട്ടമായിരിക്കില്ല. സനാതന ധർമത്തെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഒരു കൂട്ടുകെട്ടുണ്ട്. ജീവിച്ചിരിക്കുന്നിടത്തോളം മതത്തെ സംരക്ഷിക്കും എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം’’– അവർ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയെ പരിഹസിച്ച ഇറാനി, ‘പേരുമാറ്റം കുറുക്കനെ സിംഹമാക്കില്ലെ’ന്ന് പറഞ്ഞു. 14 ടെലിവിഷൻ അവതാരകരെ ബഹിഷ്‌കരിക്കാനുള്ള ഇന്ത്യ മുന്നണിയുടെ തീരുമാനത്തെയും അവർ വിമർശിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ ഗാന്ധി കുടുംബം ഭയപ്പെടുമെന്നത് അറിയില്ലായിരുന്നുവെന്ന് അവർ പറഞ്ഞു. പിന്നെ എങ്ങനെ ഗാന്ധി കുടുംബവും പ്രതിപക്ഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മത്സരിക്കുമെന്നും അവർ ചോദിച്ചു.

English Summary: Upcoming polls a battle between 'dharma' and 'adharma', not votes: Smriti Irani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com