ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി ദേശീയ പതാക ഉയർത്തി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ. തിങ്കളാഴ്ചയാണ് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പാർലമെന്റ് സമ്മേളനം തുടങ്ങുന്നത്. ലോക്സഭാ സ്പീക്കർ ഓം ബിർള, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘവാൾ, വി.മുരളീധരൻ, കോൺഗ്രസ് എംപിമാരായ അധിർ രഞ്ജൻ ചൗധരി, പ്രമോദ് തിവാരി, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

‘‘ഇത് ചരിത്ര നിമിഷമാണ്. ഭാരതം നവയുഗത്തിനു തുടക്കം കുറിക്കുന്നു. ഭാരതത്തിന്റെ സംഭാവനകൾ ലോകം മുഴുവൻ അംഗീകരിക്കുകയാണ്. നമുക്ക് സ്വപ്നം കാണാൻ പോലും സാധിക്കാതിരുന്ന വികസനങ്ങൾക്കും നേട്ടങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലമാണ് ഇത്.’’– ധൻകർ പറഞ്ഞു.

ലോകം മുഴുവൻ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ശക്തിയായി ഭാരതം മാറി. വികസനത്തിന്റെ ചവിട്ടുപടിയാകുന്ന ചരിത്രമുഹൂർത്തമാണിതെന്നും ധൻകർ പറഞ്ഞു. ഹൈദരാബാദിൽ നടക്കുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ ചടങ്ങിനെത്തിയില്ല.

English Summary: Vice President Jagdeep Dhankar Creates History By Hoisting National Flag At new Parliament Building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com