ഒരു വർഷത്തിനിടെ 45 കിലോ കുറച്ചു; അജ്ഞാത രോഗം പിടിപെട്ട് ഫിറ്റ്നസ് ഇൻഫ്ലുവൻസർ മരിച്ചു
Mail This Article
സാവോപോളോ∙ ബ്രസിലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസർ അഡ്രിയാന തൈസൻ അജ്ഞാത രോഗം പിടിപെട്ട് മരിച്ചു. ഒരു വർഷത്തിനിടെ ശരീരഭാരം 100 പൗണ്ട് (45 കിലോഗ്രാം) കുറച്ച് ശ്രദ്ധ നേടിയ ഫിറ്റ്നസ് ഇൻഫ്ലുവൻസറാണ്. ഇൻസ്റ്റഗ്രാമിൽ 6 ലക്ഷത്തിലേറെ ഫോളോവർമാരുള്ള അഡ്രിയാന 49–ാം വയസ്സിലാണ് മരണത്തിനു കീഴടങ്ങിയത്.
സാവോപോളോയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം കുടുംബം പുറത്തുവിട്ടിട്ടില്ല. ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമങ്ങൾ, ഡയറ്റ് പ്ലാനുകൾ എന്നിവയെല്ലാം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.
കൗമാരകാലം മുതൽത്തന്നെ അഡ്രിയാന അമിതഭാരത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. പിന്നീട് വിഷാദരോഗത്തിനും ലഹരിമരുന്നിനും അടിമപ്പെടുകയും 39–ാം വയസ്സിൽ ശരീരഭാരം 100 കിലോയ്ക്ക് മുകളിൽ ആവുകയും ചെയ്തിരുന്നു. പിന്നീടാണ് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. 8 മാസംകൊണ്ട് 80 പൗണ്ടും, അടുത്ത ഏഴ് മാസത്തിൽ 20 പൗണ്ടും കുറച്ചിരുന്നു.
English Summary: Brazilian Health Influencer, 49, Dies Of 'Mystery Illness' After Losing 45 kg In A Year