പനി പടരുന്നു: എംജി സർവകലാശാല ക്യാംപസിലെ പഠന വകുപ്പുകൾ സെപ്റ്റംബർ 30 വരെ അടച്ചു
Mail This Article
×
കോട്ടയം ∙ പനി പടരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ എംജി സർവകലാശാല ക്യാംപസിലെ പഠന വകുപ്പുകൾ 30 വരെ അടച്ചു. ഹോസ്റ്റലുകളിൽ പനി പടരുന്നതു കണ്ടെത്തിയതോടെയാണു മുൻകരുതൽ എന്ന നിലയിൽ ഹോസ്റ്റലുകൾ അടച്ചത്. 30 വരെ ഓൺലൈനായി ക്ലാസുകൾ നടക്കും.
റെഗുലർ ക്ലാസുകൾ ഒക്ടോബർ മൂന്നിനേ ഇനി ആരംഭിക്കൂ. സർവകലാശാലയുടെ പ്രധാന ക്യാംപസിനു പുറത്തു പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ലീഗൽ തോട്ട് വകുപ്പിലെ ക്ലാസുകൾ സാധാരണ രീതിയിൽ തുടരും. സർവകലാശാലയുടെ ഓഫിസ് പ്രവർത്തനങ്ങളിൽ മാറ്റമില്ല.
English Summary: Fever outbreak: MG University campus closed till September 30
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.