ADVERTISEMENT

ന്യൂയോർക്ക് ∙ കശ്മീർ വിഷയം വീണ്ടും യുഎന്നിൽ ഉന്നയിച്ച് തുർക്കി പ്രസിഡന്റ് തയീപ് എർദോഗാൻ. യുഎൻ പൊതുസഭയുടെ 78–ാം സമ്മേളനത്തിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്യുമ്പോഴാണു കശ്മീർ വിഷയം എർദോഗാൻ ഉന്നയിച്ചത്. പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘‘ഇന്ത്യയും പാക്കിസഥാനും തമ്മിലുള്ള ചർച്ചയിലൂടെയും സഹകരണത്തിലൂടെയും കശ്മീരിൽ സമാധാനം സ്ഥാപിക്കാനാകും. ഇതു ദക്ഷിണേഷ്യൻ മേഖലയിലാകെ ശാന്തിയും സ്ഥിരതയും സാധ്യമാക്കും. ഈ നിലയ്ക്കുള്ള എല്ലാ നടപടികൾക്കും തുർക്കിയുടെ പിന്തുണ തുടർന്നുമുണ്ടാകും’’– എർദോഗാൻ പറഞ്ഞു. ഡൽഹിയിലെ ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് എർദൊഗാന്റെ പ്രസ്താവനയെന്നതു ശ്രദ്ധേയമാണ്.

ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര, അടിസ്ഥാനസൗകര്യ വികസന ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ജി20 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിൽ മോദിയും എർദോഗാനും ചർ‌ച്ച ചെയ്തിരുന്നു. നേരത്തേ, കശ്മീർ സാഹചര്യത്തെ ‘കത്തുന്ന പ്രശ്‌നം’ എന്ന് വിളിച്ച എർദോഗാൻ പ്രത്യേക പദവി റദ്ദാക്കിയതിനെ വിമർശിക്കുകയും ചെയ്തിരുന്നു.

English Summary: Turkish President Raises Kashmir Issue During UN General Assembly Address

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com