ADVERTISEMENT

തിരുവനന്തപുരം∙ പുതുപ്പള്ളിയിലെ വാർത്താസമ്മേളനത്തിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമായി തർക്കമുണ്ടായതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെ.സുധാകരനുമായി തർക്കം ഉണ്ടായെന്നും പ്രചരിക്കുന്ന വിഡിയോ സത്യമാണെന്നും സതീശൻ പറഞ്ഞു. 

‘‘പുതുപ്പള്ളിയിലെ വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് എനിക്കു നൽകുമെന്നു കെ.സുധാകരൻ പറഞ്ഞിരുന്നു. അതു വേണ്ടന്നു ഞാൻ നിർദേശിച്ചു. എന്നാൽ അതു പറയുമെന്നു സുധാകരൻ വാശി പിടിച്ചു. അതു തടയാനാണ് ഞാൻ ആദ്യം സംസാരിക്കാൻ ശ്രമിച്ചത്. കൂടുതൽ പ്രതികരിക്കാത്തതു തൊണ്ടയ്ക്കു പ്രശ്‌നം ഉണ്ടായിരുന്നതിനാലാണ്’’ – സതീശൻ പറഞ്ഞു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരാദ്യം തുടങ്ങണമെന്നതിനെ ചൊല്ലിയുള്ള സതീശന്റെയും സുധാകരന്റെയും തർക്ക വിഡിയോ പുറത്തു വന്നിരുന്നു. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വാർത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമുണ്ടായത്. 

ഞാൻ തുടങ്ങാമെന്നു സതീശൻ പറഞ്ഞപ്പോൾ, ഇല്ലില്ല ഞാൻ തുടങ്ങാമെന്ന് സുധാകരനും പറയുകയായിരുന്നു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരനു നേരെ മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് എങ്ങനെ കാണുന്നു ഈ വിജയത്തെ എന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു സതീശൻ. വാർത്താ സമ്മേളനത്തിലുടനീളം സതീശൻ സംസാരിക്കാനും തയാറായില്ല. പിന്നീട് തർക്കവിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. നിരവധി പേർ വിഡിയോയ്ക്കു ട്രോളുമായി എത്തിയപ്പോൾ നേതാക്കൾക്കെതിരെ വിമർശനവുമായും ആളുകൾ രംഗത്തെത്തി. 

English Summary: VD Satheesan and K Sudhakaran dispute in press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com