ADVERTISEMENT

പനമരം∙ വയനാട്ടിൽനിന്ന് മൂന്നു ദിവസം മുൻപ് കാണാതായെന്ന് കുടുംബം പരാതി നൽകിയ യുവതിയെയും അഞ്ച് മക്കളെയും കണ്ടെത്തി. പനമരം കൂടോത്തുമ്മലിൽ നിന്നു കാണാതായ വമിജ (45), മക്കളായ വൈഷ്ണവ് (12) വൈശാഖ് (10), സ്നേഹ (9), അഭിജിത് (6), ശ്രീലക്ഷ്മി (4) എന്നിവരെ ഗുരുവായൂരിൽ വച്ചാണ് കണ്ടെത്തിയത്. സെപ്റ്റംബർ 18നാണ് ഇവരെ കാണാതായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇവർ കണ്ണൂരിൽനിന്ന് രാമനാട്ടുകരയിലെ ബന്ധുവീട്ടിലും ഷൊർണൂരിലും എത്തിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തി അവിടെനിന്നാണ് ഉച്ചയോടെ ഗുരുവായൂരിലെത്തിയത്. രാത്രി ഏഴു മണിയോടെയാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.

സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞ് പോയ വിമിജയും കുട്ടികളെയും പിന്നീട് കാണാതാവുകയായിരുന്നു. ഫോണി‍ൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വിമിജയും മക്കളും കോഴിക്കോട് രാമനാട്ടുകരയിൽ എത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഷൊർണൂരിലെ ബന്ധുവിന്റെ കടയിലെത്തി ഇവർ പണം വാങ്ങിയതായും കണ്ടെത്തി. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗുരുവായൂരിൽവച്ച് കണ്ടെത്തിയത്.

English Summary: Woman and her children found in Shornur after vanishing from Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com