ADVERTISEMENT

തിരുവനന്തപുരം∙ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വി.മുരളീധരൻ. അന്വേഷണം കേന്ദ്ര വേട്ടയെന്ന മുഖ്യമന്ത്രിയുടെ ആരോപണം മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്നു മുരളീധരൻ പറഞ്ഞു. ‘‘കരുവന്നൂരിലെ 150 കോടിയുടെ ബാങ്ക് കൊള്ളയെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര വേട്ടയാണെന്നാണു മുഖ്യമന്ത്രി പറയുന്നത്. കേന്ദ്ര വേട്ടയെന്ന ആരോപണം മടക്കി പോക്കറ്റിൽ വച്ചാൽ മതി. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതു പാവപ്പെട്ടവരാണ്. പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചിട്ടു മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും അതിനെ ന്യായീകരിക്കുകയാണ്’’– മുരളീധരൻ പറഞ്ഞു.

‘‘150 കോടി ചെറിയ തുകയല്ലേ എന്നാണ് ഒരു മന്ത്രി ചോദിക്കുന്നത്. സാധാരണക്കാരൻ അവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്കുവേണ്ടി മാറ്റിവയ്ക്കുന്ന പണമാണ് കൊള്ളയടിച്ചത്. എ.സി.മൊയ്തീന് ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിനാണ് ഒളിച്ചുനടക്കുന്നത്. മൊയ്തീന് ഒരു ഉത്തരവാദിത്തവും ഇക്കാര്യത്തിൽ ഇല്ലെങ്കിൽ ഇഡിയുടെ മുൻപിൽ ഹാജരായിക്കൂടെ, ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൂടെ. സമാനകേസുകളിൽ ഇഡി ആർക്കെതിരെയും കള്ളക്കേസ് എടുത്തിട്ടില്ല. ഈ കള്ളന്മാർ ഇഡിയെ പേടിച്ചു നടക്കുകയാണ്. ഇഡി പിടിച്ചുകഴിഞ്ഞാൽ അകത്താണ്. അറസ്റ്റ് ചെയ്തശേഷം തെളിവ് അന്വേഷിക്കുന്നവരല്ല, തെളിവു കിട്ടയതിനുശേഷമാണു ഇഡിയുടെ തുടർനടപടികള്‍’’–മുരളീധരൻ പറഞ്ഞു.

English Summary: V Muraleedharan respond to Karuvannur Bank Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com