ADVERTISEMENT

ന്യൂഡൽഹി∙ ഖലിസ്ഥാനി ഭീകരന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യ–കാനഡ തർക്കം രൂക്ഷമാകുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലയർ. ഇന്ത്യയുമായുള്ള  ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാൽ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ അന്വേഷണം തുടരുമെന്നും ബ്ലയർ വിശദീകരിച്ചു. ദ വെസ്റ്റ് ബ്ലോക്കിന് നൽകിയ അഭിമുഖത്തിലാണു ബിൽ ബ്ലയറിന്റെ പ്രതികരണം.

ഇൻഡോ-പസഫിക് സഹകരണം കാനഡയ്ക്കു നിർണായകമാണ്. ഇൻഡോ-പസഫിക് സഹകരണം തുടരാനാണു കാനഡ ആഗ്രഹിക്കുന്നത്.  എന്നാൽ ഹർദിപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള സത്യം പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം നടത്താനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. ആരോപണങ്ങൾ ശരിയാണെന്നു തെളിഞ്ഞാൽ, രാജ്യത്തിന്റെ പരമാധികാരത്തിനുമേൽ കടന്നുകയറ്റം ഉണ്ടായതിൽ പ്രതിസന്ധിയുണ്ടാവുമെന്നും ബിൽ ബ്ലയർ വ്യക്തമാക്കി. 

English Summary: Canada's defence minister Bill Blair says that relationship with India is important 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com