ADVERTISEMENT

ഭുവനേശ്വർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിദേശനയത്തെയും പുകഴ്‍ത്തി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. രാജ്യത്തെ അഴിമതിമുക്തമാക്കാൻ മോദി നടത്തുന്ന ശ്രമങ്ങളെയും പട്നായിക് അഭിനന്ദിച്ചു. ഭുവനേശ്വറിൽ ഒഡിഷ സാഹിത്യോത്സവത്തിലായിരുന്നു പരാമർശം.

‘‘കേന്ദ്ര സർക്കാരുമായി ഞങ്ങൾക്കു നല്ല ബന്ധമാണ്. ഞങ്ങളുടെ സംസ്ഥാനം വികസിക്കണമെന്നു സ്വാഭാവികമായും ആഗ്രഹിക്കുന്നു. അതിനാൽ വികസനകാര്യത്തിൽ കേന്ദ്രത്തിന്റെ പങ്കാളിയായിരിക്കുന്നതു പ്രധാനമാണ്. നരേന്ദ്ര മോദി സർക്കാരിന് പത്തിൽ 8 മാർക്ക് നൽകും. മോദിയുടെ വിദേശനയവും മറ്റും മികച്ചതാണ്. സർക്കാരിൽ അഴിമതി തീരെ കുറവാണ്. രാജ്യത്തുനിന്ന് അഴിമതിയെ വേരോടെ പിഴുതുമാറ്റാനാണു മോദിയുടെ ശ്രമം.’’– പട്നായിക് പറഞ്ഞു.

വനിതാ സംവരണ ബിൽ പാർലമെന്റ് പാസാക്കിയതിനോടും പട്നായിക്കിന്റെ പ്രതികരണം അനുകൂലമായിരുന്നു. ‘‘ഇതു നിർണായക ചുവടുവയ്പാണെന്നു കരുതുന്നു. സ്ത്രീകളുടെ ഉന്നമനത്തിനായി എന്നും നിലകൊണ്ടിട്ടുള്ള പാർട്ടിയാണ് ബിജെഡി. എന്റെ പിതാവാണ് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്കു 33 ശതമാനം സംവരണം തുടങ്ങിവച്ചത്. ഞങ്ങൾ ഇപ്പോഴത് 50 ശതമാനമാക്കി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 33 ശതമാനം സീറ്റ് ഞങ്ങൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്നതിനെ സ്വാഗതം ചെയ്യുന്നു. രണ്ടു സഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പിന് എപ്പോഴും തയാറാണ്’’– പട്നായിക് വ്യക്തമാക്കി.

English Summary: Naveen Patnaik's "8 Out Of 10" Rating For PM Modi's Policies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com