ADVERTISEMENT

ചെന്നൈ∙ നഗരത്തിൽ നിന്ന് വിജയവാഡയിലേക്ക് പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ തിരുപ്പതി യാത്രയുടെ സമയം ഒന്നര മണിക്കൂറായി കുറഞ്ഞു. ചെന്നൈയിൽ നിന്ന് ഒട്ടേറെ ഭക്തർ സന്ദർശിക്കുന്ന ക്ഷേത്ര നഗരത്തിലേക്ക് മറ്റു ട്രെയിനുകളിൽ 3 മണിക്കൂറിലേറെ സമയമെടുക്കുന്നതാണ് പകുതിയായി കുറഞ്ഞത്. 

തിരുപ്പതി യാത്രക്കാരെ ലക്ഷ്യംവച്ചാണ് വിജയവാഡയ്ക്കുള്ള പതിവുപാതയിൽ നിന്നു മാറി റെനിഗുണ്ട വഴി വന്ദേഭാരതിന്റെ സർവീസ് ക്രമീകരിച്ചത്. തിരുപ്പതിയിൽ നിന്ന് 9 കിലോമീറ്റർ മാത്രമാണ് റെനിഗുണ്ടയിലേക്കുള്ളത്. 

ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസവും വന്ദേഭാരത് സർവീസുണ്ട്. ചെന്നൈയിൽ നിന്ന് രാവിലെ 5.30ന് പുറപ്പെടുന്ന ട്രെയിൻ 7.10ന് റെനിഗുണ്ടയിലെത്തും. മടക്കയാത്രയിൽ രാത്രി 8.05ന് റെനിഗുണ്ടയിലെത്തുന്ന ട്രെയിൻ 10ന് ചെന്നൈ സെൻട്രലിലെത്തും. അതേസമയം വന്ദേഭാരത് ട്രെയിനിന്റെ പ്രയോജനം തമിഴ്‌നാട്ടിലെ മറ്റു ഭാഗങ്ങളിലുള്ള യാത്രക്കാർക്ക് ലഭ്യമാക്കാൻ ആർക്കോണത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചെയർകാറിന് 520 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 1,005 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

English Summary: Chennai- Vijayawada Vande Bharat brings Chennai closer to Tirupati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com