ADVERTISEMENT

തിരുവനന്തപുരം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന എം.വി. ഗോവിന്ദന്റെ പരാമർശത്തിൽ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഡിഎഫ് സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് എം.വി.ഗോവിന്ദൻ പറയാൻ പാടില്ലായിരുന്നുവെന്നും അതു തെറ്റായ പ്രതികരണമായിരുന്നുവെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാണിച്ചു. സിപിഐ സംസ്ഥാന കൗൺസില്‍ യോഗത്തിലാണു വിമർശനം.

അര നൂറ്റാണ്ടായി യുഡിഎഫ് ജയിക്കുന്നിടത്ത് എൽഡിഎഫ് സർക്കാരിന്റെ വിലയിരുത്തലാകുമെന്നു ഗോവിന്ദനേ പറയാനാകൂ. പറഞ്ഞത് വലിയ അബദ്ധമായെന്നും കാനം കുറ്റപ്പെടുത്തി. സർക്കാരിനെതിരെയും യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. പ്രതിരോധിക്കാൻ കഴിയാത്തവിധം ജനവികാരം സർക്കാരിന് എതിരാണ്. മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പുതുപ്പള്ളിയിൽ സഹതാപ തരംഗം മാത്രമല്ല, സർക്കാരിനെതിരായ വികാരവും ഉണ്ടായി. ഇതു തിരിച്ചറിഞ്ഞു തിരുത്തണമെന്നും സംസ്ഥാന കൗൺസിലിൽ ആവശ്യമുയർന്നു.

‌കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ തൃശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും സിപിഐ വിമർശിച്ചു. മുൻകാലങ്ങളിൽ സർക്കാരിലെ തിരുത്തൽ ശക്തിയായിരുന്നു സിപിഐ എന്നും തെറ്റായ പ്രവണതകൾ ഉണ്ടായിട്ടും ഇപ്പോൾ തിരുത്തൽ ശക്തി ആകുന്നില്ലെന്നും ചിലർ ചൂണ്ടിക്കാണിച്ചു. തൃത്താലയിൽ വിഭാഗീയത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, മണ്ഡലം കമ്മറ്റി പിരിച്ചുവിടാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി.

English Summary: Kanam Rajendran Criticises MV Govindan and LDF Government During CPI Counsel Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com