നടൻ മൈക്കൽ ഗാംബൻ അന്തരിച്ചു; ഹാരിപോട്ടറിലെ പ്രഫ.ഡംബിൾഡോറിലൂടെ ജനപ്രിയൻ
Mail This Article
ലണ്ടൻ∙ ബ്രിട്ടിഷ് നടൻ മൈക്കൽ ഗാംബൻ (82) അന്തരിച്ചു. ഹാരിപോട്ടർ സിനിമകളിൽ പ്രഫസർ ആൽബസ് ഡംബിൾഡോറിനെ അവതരിപ്പിച്ചാണ് ഗാംബൻ ലോകശ്രദ്ധ നേടിയത്. എട്ടു ഹാരിപോട്ടർ ചിത്രങ്ങളിൽ ആറിലും ഗാംബൻ തന്നെയായിരുന്നു പ്രഫ.ഡംബിൾഡോർ. ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് ബന്ധുക്കൾ അറിയിച്ചു.
ടിവി, സിനിമ, റേഡിയോ, തിയറ്റർ തുടങ്ങിയ മേഖലകളിലെല്ലാം അഭിനയത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഗാംബൻ, നാല് ടെലിവിഷൻ ബാഫ്റ്റ അവാർഡുകൾ നേടി. 962ൽ അയർലൻഡിലെ ഡബ്ലിനിൽ ജനിച്ച ഗാംബൻ, നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. ഐടിവി സീരീസായ മൈഗ്രറ്റിൽ ഫ്രഞ്ച് ഡിറ്റക്ടീവായി അഭിനയിച്ചതിനും 1986ൽ ഡെന്നിസ് പോട്ടറിന്റെ ദ് സിംഗിങ് ഡിറ്റക്റ്റീവിലെ ഫിലിപ്പ് മാർലോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനും ഏറെ പ്രശംസ പിടിച്ചുപറ്റി.
English Summary: 'Harry Potter' Actor Michael Gambon, Who Played Professor Dumbledore, Dies