ബലൂചിസ്ഥാനിൽ മസ്ജിദിനു സമീപം ചാവേറാക്രമണം: 52 പേർ കൊല്ലപ്പെട്ടു
Mail This Article
×
ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നബിദിനാഘോഷത്തിനിടെ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ 52 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലെ മസ്ജിദിനു സമീപമാണ് സ്ഫോടമുണ്ടായത്.
മതപരമായ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ആളുകൾക്ക് നേരെയുള്ള ആക്രമണം ഹീനമായ കൃത്യമാണെന്ന് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തിൽ തീവ്രവാദ ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്ഥാൻ അറിയിച്ചു. ഈ മാസം ആദ്യം ഇതേ ജില്ലയിലുണ്ടായ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു.
English Summary: Pakistan: 'Suicide Blast' Near Mosque in Balochistan Kills At Least 52 People
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.