ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭയിലേക്കും നിയമസഭകളിലേയ്ക്കും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള ബില്‍ നിയമമായി.  രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നൽകിയതോടെ നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി. ചട്ടങ്ങള്‍ പിന്നീട് ഇറക്കും.

പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിലാണ് ഇരുസഭകളും ബില്‍ പാസാക്കിയത്. ഈ മാസം 20ന് രണ്ടിനെതിരെ 454 പേരുടെ പിന്തുണയോടെയാണ് ലോക്സഭ ബില്‍ പാസാക്കിയത്. അടുത്ത ദിവസം രാജ്യസഭ ഏകകണ്ഠമായി പാസാക്കി. ജനസംഖ്യ കണക്കെടുപ്പ് നടത്തി 2026ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് സംവരണം നടപ്പാക്കുക. 2029 ലോക്സഭാ തിരഞ്ഞെടുപ്പ് മുതലാകും സംവരണം നടപ്പില്‍ വരിക.

പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സിറ്റിങ്ങിൽ ലോക്സഭയിൽ നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ അവതരിപ്പിച്ചത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. 8 മണിക്കൂറോളം നീണ്ട ചർച്ചകൾക്കു ശേഷമാണ് വോട്ടെടുപ്പിലൂടെ ലോക്സഭ ബിൽ പാസാക്കിയത്.

 

English Summary: Women's reservation bill signed into law by President Draupadi Murmu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com