ADVERTISEMENT

തിരുവനന്തപുരം∙ കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി മറകടക്കാന്‍ സഹകരണ പുനരുദ്ധാരണ നിധിയില്‍നിന്ന് പാക്കേജ് രൂപവത്കരിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. അടുത്തയാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ സ്വീകരിക്കും. ഇഡിയില്‍ നിന്ന് ആധാരം തിരികെക്കിട്ടാന്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരല്ല, ബാങ്കാണ്. ബാങ്ക് നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘‘കരുവന്നൂര്‍ വിഷയത്തില്‍ ആദ്യം മുതല്‍ സര്‍ക്കാര്‍ ഇടപെട്ടു. തെറ്റുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. ആധാരം തിരികെക്കിട്ടാന്‍ ബാങ്ക് നിയമ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ വക്കീല്‍ തന്നെ ബാങ്കിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. സഹകരണ വകുപ്പ് മന്ത്രി കൃത്യമായി ഇടപെട്ടില്ല എന്നുള്ള വിമര്‍ശനം ഒരിടത്തുനിന്നും കേട്ടിട്ടില്ല. പ്രശ്‌നത്തിന്റെ തുടക്കം മുതല്‍ തന്നെ സഹകരണ വകുപ്പ് കൃത്യമായി ഇടപെട്ടിരുന്നു. നിയമഭേദഗതി നടപ്പിലാകുന്നതോടെ മേഖല സുരക്ഷിതവും സുതാര്യവും ആകും’’– വാസവൻ പറഞ്ഞു.

English Summary: Special package for Karuvannur: VN Vasavan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com